Connect with us

Kerala

മഹാസമ്മേളനത്തില്‍ മുന്നണി പ്രവേശനം പ്രഖ്യാപിക്കില്ലെന്ന് കെ.എം മാണി

Published

|

Last Updated

തിരുവനന്തപുരം: മഹാസമ്മേളനത്തില്‍ മുന്നണി പ്രവേശനം പ്രഖ്യാപിക്കില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെഎം മാണി. ഉടന്‍ പ്രഖ്യാപിക്കേണ്ട സാഹചര്യങ്ങളില്ലെന്നും ഉചിതമായ സമയത്ത് പ്രഖ്യാപനമുണ്ടാകുമെന്നും കെഎം മാണി പറഞ്ഞു.

നേരത്തെ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

നാല്‍പത് വര്‍ഷത്തില്‍ കൂടുതലായുള്ള ബന്ധമാണ് യുഡിഎഫിന് കെഎം മാണിയോടുള്ളത്. അതില്‍ അന്നും ഇന്നും മാണിയോടുള്ള സമീപനത്തില്‍ ഒരു മാറ്റവുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.