‘കലക്ടര്‍ ബ്രോ’ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി

Posted on: November 28, 2017 11:07 am | Last updated: November 28, 2017 at 1:23 pm
SHARE

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.

പ്രശാന്തിന്റെ സേവനം വിട്ടുനല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കണ്ണന്താനം അപേക്ഷനല്‍കിയിരുന്നു.അഞ്ചു വര്‍ഷത്തേക്കാണു നിയമനം.

രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ 2015ലാണ് പ്രശാന്തിനെ കോഴിക്കോട് കലക്ടറായി നിയമിച്ചത്. കോഴിക്കോട് എം.പി എം.കെ. രാഘവനുമായി പ്രശാന്ത് ഇടഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പീന്നീട് അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോയി. ഐ.എ.എസ്. അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് പ്രശാന്ത്.

LEAVE A REPLY

Please enter your comment!
Please enter your name here