മെക്‌സിക്കോയില്‍ ട്രക്ക് അപകടത്തില്‍പെട്ട് 18 മരണം

Posted on: November 28, 2017 9:27 am | Last updated: November 28, 2017 at 9:27 am

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ സംസ്ഥാനമായ പ്യൂബ്ലയില്‍ ട്രക്ക് അപകടത്തില്‍പെട്ട്് 18 പേര്‍ മരിച്ചു. തലകീഴായി മറിഞ്ഞ ട്രക്കിനുള്ളില്‍ പെട്ട് പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

തെപാംഗോ ഡെ റോഡ്രിഗ്വസില്‍ വെച്ച് നിയന്ത്രണംവിട്ട ട്രക്ക് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.