Connect with us

National

ആധാര്‍ കേസുകള്‍ അടുത്തയാഴ്ച പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ബേങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ അനിവാര്യമാക്കുന്നതും ചോദ്യം ചെയ്ത ഹരജികളിലും പരമോന്നത കോടതി വാദം കേള്‍ക്കും.

അതേസമയം, ഈ വിഷയത്തില്‍ എന്തെങ്കിലും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക ഭരണഘടനാ ബഞ്ച് ആയിരിക്കുമെന്ന് ഹരജികള്‍ പരിഗണിക്കുന്ന മൂന്നംഗ ബഞ്ചിന്റെ അധ്യക്ഷന്‍ ദീപക് മിശ്ര വ്യക്തമാക്കി.