Connect with us

Kerala

ഹാദിയ കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ ഗവ. പ്ലീഡര്‍ക്ക് ഭീഷണി

Published

|

Last Updated

കൊച്ചി: ഹാദിയ കേസില്‍ സര്‍ക്കാറിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ ഗവ. പ്ലീഡര്‍ പി നാരായണന് സാമൂഹികമാധ്യമങ്ങള്‍ വഴി ഭീഷണി. കേസില്‍ ഹാജരായതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാകപമായി പ്രചരണം നടക്കുകയാണന്ന് ചൂണ്ടിക്കാട്ടി പി നാരായണന്‍ ഡി ജി പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിഭാഷകന് പോലിസ് സംരക്ഷണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കസീ നസീര്‍ നസി എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രചരണം നടക്കുന്നതെന്ന് നാരായണന്‍ പരാതിയില്‍ പറയുന്നു. ആര്‍ എസ് എസ്സുകാരനെന്ന് വിശേഷിപ്പിച്ച് ഈ അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.

ആര്‍ എസ് എസ്സുമായി ഗൂഡാലോചന നടത്തിയെന്നും തന്റെ നിയമോപദേശം മൂലമാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഹാദിയയുടെ മൊഴി എടുക്കാന്‍ സാധിക്കാതെ പോയതെന്നുമെല്ലാം പ്രചരണം നടക്കുകയാണ്. ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ കോപ്പിയും നാരായണന്‍ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. കേസീ നസീര്‍ നസിയുടെ ഫേസ്ബുക്ക് പോസ്റ്റ് 346 പേരാണ് ആ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. പേസ്റ്റിന് വന്നിരിക്കുന്ന ചില കമന്റുകള്‍ തീവ്രവാദ സ്വഭാവമുള്ളതും ജീവന് ഭീഷണി ഉയര്‍ത്തന്നതുമാണന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹാദിയ കേസില്‍ പോലിസ് നിലപാടിന് വിരുദ്ധമായ നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും കേസി നസീര്‍ നസി പോസ്റ്റിട്ടതായി പരാതി പറയുന്നു. താന്‍ ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചതായ് ഒരു ന്യൂസ് സൈറ്റില്‍ വാര്‍ത്ത വന്നു. സാമുദായിക വികാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇത്തരം പ്രചരണങ്ങള്‍ തനിക്കും കുടുംബത്തിനും ഭീഷണിയാണ്. പോലിസും സര്‍ക്കാര്‍ അഭിഭാഷകരും തമ്മിലുള്ള രഹസ്യമായ ഇടപാടുകളുടെ വിവരങ്ങള്‍ പോലിസുമായി ബന്ധമില്ലാത്ത ആളുകള്‍ക്ക് കിട്ടുന്നത് എങ്ങനെയാണെന്നും പരാതി ചോദിക്കുന്നു.