മാര്‍പ്പാപ്പ മ്യാന്മറില്‍

Posted on: November 27, 2017 11:31 pm | Last updated: November 27, 2017 at 11:31 pm
SHARE

ചിലതൊക്കെ വൈകാരികമായിതന്നെ നേരിടണം. നമുക്കൊരു സമാധാനത്തിന് പലരും(ഞാനടക്കം) അങ്ങനെ വേണ്ടായിരുന്നു എന്ന് കപടമായ മതേതരത്വബോധത്തിന് കീഴ്‌പ്പെട്ടു പറയുമെങ്കിലും എല്ലാവരുടെ ഉള്ളിലും മനുജക്ക് ഇത് കിട്ടിയാല്‍ പോരാ എന്നുണ്ട്

 

യങ്കൂണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മര്‍ സന്ദര്‍ശനം തുടങ്ങി. ക്രൂരമായ സൈനിക നടപടികളിലൂടെ റോഹിംഗ്യന്‍ മുസ്‌ലിംകളെ വംശീയമായി ഇല്ലാതാക്കുന്ന സഹാചര്യത്തില്‍ റോഹിംഗ്യകളെക്കുറിച്ച് ഇദ്ദേഹം എന്തെങ്കിലും പറയുമോയെന്നാണ് ലോകും ഉറ്റുനോക്കുന്നത്. അതേ സമയം റോഹിംഗ്യ എന്ന് വാക്ക് മാര്‍പാപ്പ ഉപയോഗിക്കില്ലെന്നും അത്തരം പ്രയോഗം രാജ്യത്തെ ഭൂരിപക്ഷമായ ബുദ്ധമതക്കാരെ അക്രമത്തിന് പ്രേരിപ്പിച്ചേക്കാമെന്നുമാണ് മ്യാന്‍മര്‍ അധിക്യതര്‍ കരുതുന്നത്.

മ്യാന്മറിന്റെ യഥാര്‍ഥ നേതാവ് ആംഗ് സാന്‍ സു കിയുമായും സൈനിക തലവനുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന ഇദ്ദേഹം റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. മിതവാദ കാഴ്ചപ്പാടിനാലും ആഗോളതലത്തിലുള്ള അനീതികളെ അപലപിക്കാന്‍ തയ്യാറുള്ള മനോഭാവമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ വ്യത്യസ്തനാക്കുന്നത്.

ആഗസ്തില്‍ പോലീസ് പോസ്റ്റുകളിലേക്ക് റോഹിംഗ്യകള്‍ ആക്രമണം നടത്തിയെന്നാരോപിച്ച് സൈന്യം നടത്തിയ അക്രമത്തെത്തുടര്‍ന്ന് ആറ് ലക്ഷത്തോളം പേരാണ് മ്യാന്‍മറിലെ റാഖിനെ സംസ്ഥാനത്ത് നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്യേണ്ടി വന്നത്. അതേ സമയം പ്രാദേശിക വികാരം ഇളക്കിവിടാന്‍ കാരണമാകുന്ന തരത്തിലുള്ള റോഹിംഗ്യന്‍ പ്രയോഗങ്ങളില്‍നിന്നും മാര്‍പാപ്പ വിട്ടുനില്‍ക്കണമെന്നാണ് മ്യാന്‍മറിലെ കത്തോലിക്കര്‍ ആഗ്രഹിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here