ഐ ഐ ടി കെട്ടിട നിര്‍മാണത്തിന് ആയിരം കോടി കേന്ദ്രസഹായം

Posted on: November 27, 2017 10:47 pm | Last updated: November 27, 2017 at 10:47 pm
SHARE

പാലക്കാട്: ഐ ഐ ടി കെട്ടിടനിര്‍മാണത്തിന്റെ ആശങ്കക്ക് പരിഹാരമായി ആയിരം കോടി രൂപ. പുതുതായി ആരംഭിച്ച ഐ ഐ ടികള്‍ക്ക് സ്വന്തമായി സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടി നല്‍കുന്ന കേന്ദ്ര ധനസഹായത്തില്‍ പാലക്കാടിന് മാത്രം ആയിരം കോടിയോളം രൂപ ലഭിക്കുമെന്നാണ് സൂചന. ഇതിന് പുറമെ രണ്ടാം ഘട്ടത്തില്‍ 2000 കോടി രൂപയാണ് പാലക്കാടിന് ലഭിക്കുക.

2021ല്‍ ആണ് ഐ ഐ ടികള്‍ക്കുള്ള രണ്ടാം ഘട്ട തുക അനുവദിക്കുന്നത്. 2014 ജൂലൈ 10ന് പ്രഖ്യാപിച്ച അഞ്ച് ഐഐടികളില്‍ ആദ്യം പ്രവര്‍ത്തനമാരംഭിച്ചത് പാലക്കാട് ആണ്. 2015 ഓഗസ്റ്റ് മൂന്നിന് വാളയാറിലെ അഹല്യ ക്യാമ്പസിലാണ് പഠനം ആരംഭിച്ചത്. തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ നടപടിയും പൂര്‍ത്തിയാക്കുകയായിരുന്നു. ആദ്യ ബാച്ചില്‍ 12 മലയാളികള്‍ ഉള്‍പ്പെടെ 117 വിദ്യാര്‍ഥികളാണ് പാലക്കാട് ഐഐടിയിലെ ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. പത്ത് അധ്യാപകരേയും തുടക്കത്തില്‍ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here