Connect with us

Eranakulam

സിനിമകള്‍ക്കെതിരെയുള്ള വിലക്കുകള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കുതന്നെ ഭീഷണി; അടൂര്‍

Published

|

Last Updated

കൊച്ചി: സിനിമകള്‍ക്കെതിരെയുള്ള വിലക്കുകള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കുതന്നെ ഭീഷണിയാണെന്ന് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാ നിരോധനത്തിനായി റൗഡി ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്ന?ത് അപകടകരമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സെന്‍സറിംഗ് യഥാര്‍ത്ഥത്തില്‍ സിനിമയ്ക്ക് ആവശ്യമുള്ള ഘടകമല്ലെന്നും സിനിമക്കാരുടെ സംരക്ഷണത്തിനായാണ് സെന്‍സര്‍ബോര്‍ഡ് രൂപംകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. സെന്‍സറിംഗ് കഴിഞ്ഞ സിനിമ കാണിക്കാതെ കോടതിയില്‍ പോകുന്നതും കോടതി പറഞ്ഞിട്ടും ചിത്രം പ്രദര്‍ശിപ്പിക്കാത്തതും വിരോധാഭാസമാണെന്ന് എസ് ദുര്‍ഗ സിനിമയെ സംബന്ധിച്ച വിവാദത്തെ പരാമര്‍ശിച്ച് അടൂര്‍ പറഞ്ഞു.