Connect with us

Kerala

ഹാദിയക്ക് കോളേജില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പ്രിന്‍സിപ്പല്‍

Published

|

Last Updated

കോയമ്പത്തൂര്‍: സുപ്രീംകോടതിയുടെ വിധി പ്രകാരം ഹാദിയക്ക് കോളജില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് സേലം ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി. കണ്ണന്‍ പ്രതികരിച്ചു. കോടതിവിധി അറിഞ്ഞിരുന്നു. കോടതിവിധി അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്.

വിധിപകര്‍പ്പ് കിട്ടിയശേഷം ബാക്കി നടപിടികളുമായി മുന്നോട്ട് പോകും. ഹാദിയ ഇടക്കുവെച്ച് പഠനം നിര്‍ത്തിയതിനാല്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതിനായി രണ്ടാഴ്ച വേണ്ടി വരും. ഹാദിയ കോളജില്‍ എത്തിയ ശേഷം അപേക്ഷ നല്‍കണം. ഇതോടൊപ്പം സുപ്രീംകോടതിവിധി പകര്‍പ്പും ചേര്‍ത്ത് എം.ജി.ആര്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.