കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണ സംഘത്തോട് വിശദീകരണം തേടണമെന്ന് ദിലീപിന്റെ ഹര്‍ജി

Posted on: November 27, 2017 8:05 pm | Last updated: November 27, 2017 at 8:05 pm
SHARE

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം മാധ്യമങ്ങളിലൂടെ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണസംഘത്തില്‍ നിന്നും വിശദീകരണം ചോദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കി. ദുബൈ യാത്രക്കായി പാസ്‌പോര്‍ട്ട് കൈപ്പറ്റാന്‍ തിങ്കളാഴ്ച അങ്കമാലി കോടതിയിലെത്തിയപ്പോഴാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്. കുറ്റപത്രം സമര്‍പ്പിച്ച സമയം തന്നെ സാക്ഷിമൊഴികളടക്കമുള്ള കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത് വിധിയെ സ്വാധീനിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ ദിലിപിനെ എട്ടാം പ്രതിയാക്കി ബുധനാഴ്ച വൈകിട്ടാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ച് പകര്‍പ്പുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപിന് അ ക്രമിക്കപ്പെട്ട നടിയോട് പകയുണ്ടാകാനുള്ള എട്ട് കാരണങ്ങളും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിക്രമത്തിന് ഇരയായ നടിയാണ് ഒന്നാം സാക്ഷി. മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യര്‍ 11-ാം സാക്ഷിയും ഇപ്പോഴത്തെ ഭാര്യ കാവ്യ 34 -ാം സാക്ഷിയും കാവ്യ മാധവന്റെ സഹോദരന്റെ ഭാര്യ 57ാം സാക്ഷിയും ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here