ദിലീപ് ദുബൈയിലേക്ക്; കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റി

Posted on: November 27, 2017 7:52 pm | Last updated: November 27, 2017 at 7:52 pm
SHARE

അങ്കമാലി: യുവനടി അക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് ഗള്‍ഫിലേയ്ക്ക് പോകുന്നതിനായിഅങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ‘ കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റി. ദിലീപിന്റെ പങ്കാളിത്തത്തില്‍ യുഎഇ യില്‍ കാരാമയില്‍ ആരംഭിക്കുന്ന റസ്‌റ്റോറന്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ആറു ദിവസം വിദേശത്ത് പോകാന്‍ ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു.

പാസ്‌പോര്‍ട്ട് കൈപ്പറ്റി ആറുദിവസമാണ് അനുമതി. നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോള്‍ വച്ച വ്യവസ്ഥകളുടെ ഭാഗമായാണ് പാസ്‌പോര്‍ട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3.30ന് നേരിട്ട് കോടതിയിലെത്തിയ ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റി 4.10 മണിയോടെ നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചുപോയി. മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചില്ല. ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും പുലര്‍ച്ചെയുളള എമിറേറ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് ദിലീപ് ദുബൈക്ക് പുറപ്പെടുന്നത്. 30 ന് തിരിച്ചെത്തും.