‘പ്രതിസന്ധികള്‍ക്ക് പരിഹാരം പ്രവാചക ദര്‍ശനം’

Posted on: November 27, 2017 7:54 pm | Last updated: November 27, 2017 at 7:54 pm
SHARE

അബുദാബി: ലോകം നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം പ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ നിദര്‍ശനങ്ങളിലുണ്ടെന്ന് പണ്ഡിതനും കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ അംഗവുമായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പറഞ്ഞു. പ്രവാചക സന്ദേശങ്ങള്‍ മാനിച്ചുകൊണ്ടുള്ള പ്രയാണമാണ് യു എ ഇയും ഭരണാധികാരികളും നടപ്പിലാക്കുന്നത്. ഈ നാടിന്റെ അന്തസ്സിനും അഭിമാനത്തിനും അത് നിമിത്തമാണ്, അദ്ദേഹം പറഞ്ഞു.

മമ്പഉല്‍ഹുദാ അബുദാബി കമ്മിറ്റി സംഘടിപ്പിച്ച അല്‍ മഹബ്ബ 2017 പരിപാടിയില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അബുദാബി സുഡാനി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ഉസ്മാന്‍ സഖാഫി തിരുവത്ര അധ്യക്ഷത വഹിച്ചു. പി വി അബുബക്കര്‍ മൗലവി, ഹമീദ് പരപ്പ, സിദ്ദീഖ് അന്‍വരി, പി കെ ഉമര്‍ മുസ്ലിയാര്‍, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, മജീദ് ഫാത്തിമ ഗ്രൂപ്പ്, പി സി മുഹമ്മദ് ഹാജി, ബശീര്‍ പത്തായക്കാട്, എസ് എം കടവല്ലൂര്‍, കൂരിയാട് ബാഖവി, ശംസുദ്ധീന്‍ ഹാജി, ജലാല്‍ അല്‍ ഹസനി, റസാഖ് കൊച്ചനൂര്‍, മുഹമ്മദ് സഖാഫി ചേലക്കര തുടങ്ങിയവര്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here