കോഴിക്കോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Posted on: November 27, 2017 7:47 pm | Last updated: November 27, 2017 at 7:47 pm
SHARE
മരിച്ച ശരീഫ്

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ ബൈകും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എലത്തൂര്‍ ചെട്ടിക്കുളം പരേതനായ കുട്ടിയില്‍ യൂസുഫിന്റെ മകന്‍ മുഹമ്മദ് ശരീഫ് (31) ആണ് മരിച്ചത്. ബൈപ്പാസില്‍ മറീന മോട്ടോഴ്‌സിന് സമീപമായിരുന്നു അപകടം. ഇടിച്ച ലോറി നിര്‍ത്താതെ പോയി. ശരീഫ് സംഭവ സ്ഥ്‌ലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

എസ് വൈ എസ് എലത്തൂര്‍ യൂനിറ്റ് പ്രസിഡന്റും ചീനാടത്ത് ഹുജ്ജത്തുല്‍ ഇസ്ലാം മദ്‌റസ അധ്യാപകനും ആയിരുന്നു. മാതാവ് പരേതയായ മറിയംബി. ഭാര്യ നൂറത്ത്. മകന്‍ മുഹമ്മദ് ഖൈസ് (രണ്ട് വയസ്സ്). സഹോദരിമാര്‍ സമീറ, സുലൈഖ, ഉമ്മു ഖുല്‍സ്, അസ്മ.