Connect with us

Health

സൂര്യപ്രകാശവും മരുന്നാണെന്ന് പഠനം

Published

|

Last Updated

എത്രസമയം വേണമെങ്കിലും നമ്മില്‍ പലരും മഴയത്ത് ഇറങ്ങിനില്‍ക്കും. എന്നാല്‍ വെയില്‍ കൊള്ളാന്‍ എല്ലാവര്‍ക്കും പേടിയാണ്.വെയിലേറ്റാല്‍ കറുത്ത് പോകുമെന്നും ക്ഷീണിക്കുമെന്നും പഴയകാലം തൊട്ട്‌ കേട്ടുവരുന്ന ചൊല്ലുകളാണ്. എങ്കില്‍ ബര്‍മിങ്ഹാമിലെ ഗവേഷകര്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ സൂര്യപ്രകാശം ഒരു മരുന്നാണെന്നാണ് കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ഇത് ആവശ്യത്തിന് മാത്രം വെയിലത്ത് നിന്നാല്‍ മതിയെന്നു മാത്രം.

സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന ജീവകം ഡി ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.അതോടൊപ്പം ശരീരത്തിലുണ്ടാകുന്ന മുറിവ് വളരെ വേഗം ഉണങ്ങാന്‍ ഏറ്റവും ചിലവ് ചുരുങ്ങിയതും ലളിതവുമായ കാര്യം വെയില്‍ കൊള്ളുക എന്നതാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അണുബാധകള്‍ തടയുന്ന ആന്റിബാക്ടീരിയന്‍ ഗുണങ്ങള്‍ ജീവകം ഡിക്കുണ്ട്. ജീവകം ഡിയുടെ ഈ ഗുണമാണ് മുറിവ് വളരെ വേഗം ഉണങ്ങാന്‍ സഹായിക്കുന്നത്. സാധാരണ പൊള്ളലേറ്റാല്‍ ആ മുറിവ് ഉണങ്ങാന്‍ കാലതാമസം എടുക്കും. എന്നാല്‍ മുറിഞ്ഞ ഭാഗത്ത് വെയില്‍ ഏല്‍ക്കുകയാണെങ്കില്‍ പൊള്ളലേറ്റ ഭാഗം പെട്ടന്ന് സുഖപ്പെടുമെന്നാണ് പറയുന്നത്

ബര്‍മിങ്ഹാമിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഏജിങ്ങിലെ പ്രൊഫസര്‍മാരായ ജാനെറ്റ് ലോര്‍ഡ്, ഡോ, ഖാലിദ് അല്‍ തരാ എന്നിവരാണ് ഈ അന്വേഷണത്തിന് പിന്നില്‍

Latest