ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ചതിന് പാറശാല എംഎല്‍എ ഖേദം പ്രകടിപ്പിച്ചു

Posted on: November 27, 2017 7:03 pm | Last updated: November 27, 2017 at 7:03 pm

തിരുവനന്തപുരം: വനിത ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ പാറശാല എംഎല്‍എ സികെ ഹരീന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു. സംഭവത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് എംഎല്‍എ ഖേദം പ്രകടിപ്പിച്ചത്. ജനക്കൂട്ടത്തില്‍ നിന്നും ഡെപ്യൂട്ടി കളക്ടറെ രക്ഷപ്പെടുത്താനാണ് താന്‍ ശ്രമിച്ചത്. അത്തരം വാചകങ്ങള്‍ ഡെപ്യൂട്ടി കളക്ടറര്‍ക്ക് മനോവിഷമം ഉണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹരീന്ദ്രന്‍ പറഞ്ഞു.

എംഎല്‍എയെ കഴിഞ്ഞ ദിവസം ഫോണ്‍ വിളിച്ചാണ് വനിത കമ്മീഷന്‍ അധ്യക്ഷ വിശദീകരണം ചോദിച്ചിരുന്നു.ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും എംസി ജോസഫൈന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ പാറമട അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് എംഎല്‍എ പരസ്യമായി ഡെപ്യൂട്ടി കളക്ടറെ ശകാരിച്ചത്.