ഇലക്ട്രിക് കാറുകള്‍ക്ക് പാര്‍കിംഗ് ഇനത്തിലും സാലിക്കിലും ഇളവ്

Posted on: November 27, 2017 5:34 pm | Last updated: November 27, 2017 at 5:34 pm
SHARE

ദുബൈ: ദുബൈ നഗരത്തില്‍ ഇലക്ട്രിക് കാറുകള്‍ക്ക് സാലിക്കും പാര്‍ക്കിംഗ് ഫീസുകളും ഒഴിവാക്കുന്നു.
മണിക്കൂറില്‍ അഞ്ച് ദിര്‍ഹം നിരക്കില്‍ വാടകക്ക് ദിവസങ്ങള്‍ക്കായും ആഴ്ച, മാസങ്ങള്‍ എന്നീ തവണകളായി വാടകക്ക് ലഭിക്കാനുള്ള സൗകര്യവും ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി, ദുബൈ വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റി എന്നിവയുമായി സഹകരിച്ചു പിന്‍വുഡ് ടെക്‌നോളജി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ദിവയുടെ കാര്‍ ചാര്‍ജിംഗ് കേന്ദ്രങ്ങളില്‍ സൗജന്യമായി റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം, സൗജന്യ പാര്‍കിംഗ്, സാലിക് നിരക്കുകള്‍ ഏര്‍പെടുത്തുകയില്ല എന്നതും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏര്‍പെടുത്തുന്ന സേവനങ്ങളുടെ സവിശേഷതകളാണ്.
സ്മാര്‍ട് മാസ്സ് മൊബിലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന കാറുകള്‍ യു എ ഇയിലെ നിരത്തുകളിലെ ഉപയോഗത്തിന് 2000 എണ്ണം സജ്ജമാക്കിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here