30 കോടി നികുതി അടയ്ക്കണം; ആം ആദ്മി പാര്‍ട്ടിക്ക് നോട്ടീസ്

Posted on: November 27, 2017 3:30 pm | Last updated: November 28, 2017 at 11:07 am
SHARE

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ചട്ടം ലംഘിച്ച് സംഭാവന വാങ്ങിയെന്ന കേസില്‍ 30 കോടി രൂപ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഡിസംബര്‍ ഏഴിന് മുമ്പ് പണം അടയ്ക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2014-2015 കാലഘട്ടത്തില്‍ ആം ആദ്മി പാര്‍ട്ടി ചട്ടം ലംഘിച്ച് സംഭാവനകള്‍ സ്വീകരിച്ചതായി ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആദായ നികുതി വകുപ്പിന്റെ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും അഴിമതി വിരുദ്ധ പോരാട്ടത്തിന് തുരങ്കം വെക്കാനാണ് ആദായ നികുതി വകുപ്പിന്റെ നടപടിയെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here