ഇന്ത്യന്‍ മുസ്‌ലിംകള്‍ രാമന്റെ പിന്തുടര്‍ച്ചക്കാര്‍; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

Posted on: November 27, 2017 3:04 pm | Last updated: November 28, 2017 at 10:37 am
SHARE

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്‌ലീംകള്‍ രാമന്റെ പിന്തുടര്‍ച്ചക്കാരാണെന്നും മുഗള്‍ ചക്രവര്‍ത്തി ബാബറുടെതല്ലെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഉറപ്പായും രാമക്ഷേത്രം നിര്‍മിക്കണമെന്നും ഗിരിരാജ് പറഞ്ഞു.

മുസീം സഹോദരങ്ങള്‍ ക്ഷേത്രം നിര്‍മിക്കാന്‍ സഹകരിക്കണം. ഇന്ത്യയിലെ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും പൂര്‍വികര്‍ ഒന്നാണ്. നമ്മുടെ പിതാമഹന്‍ രാമനാണ്. അങ്ങനെ രണ്ട് വിഭാഗത്തിന്റെയും പ്രതീകമായ രാമക്ഷേത്രം ഇന്ത്യയിലല്ലാതെ പാക്കിസ്ഥാനില്‍ നിര്‍മിക്കാനാകുമോ. രാമക്ഷേത്രം ഹിന്ദുവും മുസ്‌ലിംകളും ചേര്‍ന്ന് നിര്‍മിക്കണമെന്നും ഗിരിരാജ് കൂട്ടിച്ചേര്‍ത്തു.