Connect with us

Kerala

അനധികൃത ഭൂമി സമ്പാദനം: പിവി അന്‍വറിനെതിരെ റവന്യൂ വകുപ്പ് അന്വേഷണം

Published

|

Last Updated

മലപ്പുറം: അനധികൃത ഭൂമി സമ്പാദിച്ചെന്ന ആരോപണത്തില്‍ പിവി അന്‍വര്‍ എംഎല്‍എക്കെതിരെ റവന്യൂവകുപ്പ് അന്വേഷണം തുടങ്ങി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലാ കലക്ടറോട് റവന്യൂ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. എംഎല്‍എക്ക് അനധികൃത ഭൂമിയുള്ള വില്ലേജുകളിലാണ് അന്വേഷണം തുടങ്ങിയത്.

നേരത്തേ, നികുതി വെട്ടിച്ചുവെന്ന പരാതിയില്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Latest