പാക് നിയമമന്ത്രി രാജിവെച്ചു; പ്രക്ഷോഭത്തിന് അയവ്

Posted on: November 27, 2017 12:13 pm | Last updated: November 27, 2017 at 12:13 pm
SHARE

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പ്രക്ഷോഭം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ നിയമമന്ത്രി സാഹിദ് ഹമീദ് രാജിവെച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് മന്ത്രി രാജി സമര്‍പ്പിച്ചത്. മന്ത്രിയുടെ രാജിയെ തുടര്‍ന്ന് പ്രക്ഷോഭത്തിന് അയവു വന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നിയമഭേദഗതിയെ ചൊല്ലി സാഹിദ് ഹമീദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ മൂന്ന് ആഴ്ചയോളമായി പ്രക്ഷോഭം നടന്നുവരിയായിരുന്നു. മതനിന്ദയുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ മന്ത്രി ഉദാരമനസ്‌കത കാണിക്കുന്നുവെന്നായിരുന്നു പ്രക്ഷോഭകരുടെ പ്രധാന ആരോപണം. രാജ്യത്തെ പ്രധാന മുസ്‌ലിം സംഘടനകളെല്ലാം പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു.

ആറ് പേര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലില്‍ 217 പേര്‍ക്ക് പരുക്കേറ്റിരുന്നു. വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here