Connect with us

National

ജിഗ്നേഷ് മേവാനി സ്വതന്ത്രനായി മത്സരിക്കും

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കുക. ട്വിറ്ററിലൂടെയാണ് മേവാനി ഇക്കാര്യം വ്യക്തമാക്കിയത്. പട്ടിക ജാതി സംവരണ മണ്ഡലമാണിത്.

കോണ്‍ഗ്രസിനായി സിറ്റിംഗ് എംഎല്‍എ മണിഭായ് വഘേലയും ബിജെപിക്കായി വിജയ്ഭായ് ഹര്‍ക്കഭായ് ചക്രവര്‍ത്തിയും വാദ്ഗാമില്‍ മത്സരിക്കുന്നുണ്ട്.

നേരത്തെ കോണ്‍ഗ്രസുമായി മേവാനി അടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍, ഞായറാഴ്ച രാത്രി കോണ്‍ഗ്രസ്, മൂന്നാം സ്ഥാനാര്‍ഥി പട്ടികയും പുറത്തുവിട്ടതിന് പിന്നാലെയാണ് സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം മേവാനി അറിയിച്ചത്.

---- facebook comment plugin here -----

Latest