Connect with us

Gulf

മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും ഫോട്ടോഗ്രാഫി നിരോധിച്ചു

Published

|

Last Updated

മക്ക: മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും ഫോട്ടോഗ്രാഫി നിരോധിച്ച് ഹജ്ജ് ഓഖാഫ് ഭരണ വിഭാഗം ഉത്തരവിറക്കി. ഇരു ഹറമുകളിലും പരിസരങ്ങളിലും സെല്‍ഫിയും ഫോട്ടോയും വീഡിയോയും എടുക്കുന്നത് അനുവദിക്കില്ലെന്ന് ഔഖാഫ് അറിയിച്ചു.

ഇതുമൂലം മറ്റു തീര്‍ഥാടകര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം. നിയമം ലംഘിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്ന തീര്‍ഥാടകരുടെ കാമറകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.