Connect with us

Kerala

തിരുവനന്തപുരം പാറമട അപകടം: ഉടമ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: നെയ്യാറ്റിന്‍കരക്ക് സമീപം മാരായമുട്ടത്ത് പാറമടയിടിഞ്ഞു വീണ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ക്വാറി ഉടമ കോട്ടപ്പാറയില്‍ അലോഷ്യസ് അറസ്റ്റില്‍. പാറമടയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല.

അതേസമയം, മാരായമുട്ടം ക്വാറി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ അനധികൃത പാറമടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കലക്ടര്‍ വിളിച്ച യോഗം ഇന്ന് നടക്കും. പാറമടകളുടെ അനുമതിയെക്കുറിച്ചുള്ള ഫയലുകള്‍ കൊണ്ടുവരാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. മാരായമുട്ടത്തെ മുഴുവന്‍ പാറമടകളും നിരോധിക്കണമെന്ന നിലപാടിലാണ് നാട്ടുകാര്‍.

കലക്ടര്‍ നേരിട്ടെത്തി നടത്തിയ സ്ഥല പരിശോധനയില്‍ പഞ്ചായത്തിലെ മറ്റ് പാറമടകള്‍ക്കും ലൈസന്‍സില്ലെന്ന് വ്യാപക പരാതിയുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥതലയോഗം ചേരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ (23), സേലം സ്വദേശി സതീഷ് (28) എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരുക്കേറ്റിരുന്നു.

Latest