ഡോന്‍ഗ്വാന്‍: ചൈനയിലെ ഗേഡന്‍ഗ്വാനില്‍ നടക്കുന്ന ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായി ഇന്ത്യക്ക് സ്വര്‍ണം. മലയാളി അത്‌ലറ്റ് ടി ഗോപിയാണ് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത്. രണ്ട് മണിക്കൂര്‍ 15 മിനുട്ട് 48 സെക്കന്‍ഡ് സമയമെടുത്താണ് ഗോപി ലക്ഷ്യം കണ്ടത്.
ഉസ്‌ബെക്കിസ്ഥാന്റെ പെട്രോവ് ആന്ദ്രെക്കാണ് വെള്ളി. മംഗോളിയയുടെ ടി ബ്യാംബജാവ് വെങ്കലം നേടി.
വയനാട് സ്വദേശിയായ ഗോപി 10,000 മീറ്ററിലാണ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മുതലയാണ് മാരത്തണില്‍ മത്സരിക്കാന്‍ തുടങ്ങിയത്.