നാഗ്പൂര്‍ ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; കോഹ് ലിക്ക് ഇരട്ടസെഞ്ച്വറി

Posted on: November 26, 2017 4:07 pm | Last updated: November 26, 2017 at 8:01 pm
SHARE

നാഗ്പൂര്‍: ശ്രീലങ്കക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ ലിയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടി. 259 പന്തില്‍ നിന്ന് 213 റണ്‍സ് അടിച്ചെടുത്താണ് കോഹ്‌ലി ഇരട്ടസെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറില്‍ കോഹലിയുടെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണിത്.  ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം ഡബിള്‍ സെഞ്ചുറികള്‍ നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡില്‍ കോഹ്‌ലി ബ്രയാന്‍ ലാറക്കൊപ്പമെത്തി.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആറ് വിക്കറ്റിന് 610 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ലീഡ് 405 റണ്‍സ്. 205 റണ്‍സാണ് ശ്രീലങ്ക ഒന്നാം ഇന്നിഗ്‌സില്‍ നേടിയത്. ആര്‍ജി ശര്‍മ പുറത്താകാതെ 102 റണ്‍സെടുത്ത് സെഞ്ച്വറി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here