Connect with us

National

സിപിഎമ്മിൻെറ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ഹെെക്കോടതിയിൽ ഹർജി

Published

|

Last Updated

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. 1989 സെപ്തംബറില്‍ സിപിഎമ്മിന് നല്‍കിയ രാഷ്ട്രീയ പാര്‍ട്ടി എന്ന രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാണ് ആവശ്യം. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അടുത്ത മാസം 28ന് വാദം കേള്‍ക്കാനായി മാറ്റി. ജോജോ ജോസ് എന്നയാളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

2016ല്‍ ഇതേ ആവശ്യമായി ഹര്‍ജിക്കാരന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ ഹര്‍ജി തള്ളുകയായിരുന്നു. സിപിഎമ്മിന്റെ ഭരണഘടന ഇന്ത്യ ഭരണഘടനയുമായി കൂറുപുലര്‍ത്തുന്നില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. വ്യാജമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി രജിസ്‌ട്രേഷന്‍ നേടിയതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

Latest