Connect with us

Kerala

'പത്മാവതി' കേരളത്തില്‍ റിലീസ് ചെയ്യണം; മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസിന്റെ കത്ത്

Published

|

Last Updated

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ വിവാദത്തിരി കൊളുത്തിയ ചിത്രം “പത്മാവതി” കേരളത്തില്‍ റിലീസ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കെ പി സി സി പ്രസിഡന്റെ് എംഎം ഹസനാണ് കത്ത് നല്‍കിയത്.

രജപുത്ര റാണി പത്മിനിയുടെ ജീവിതകഥയാണ് പത്മാവതി എന്ന ചിത്രം. പത്മിനി ഖില്‍ജി രാജവംശത്തിലെ അലാവുദ്ദീന്‍ ഖില്‍ജിയെ പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തിന് എതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശക്തമായി രംഗത്ത് വന്നിരുന്നു. ബന്‍സാലിയുടെ തലയറുക്കണമെന്ന് വരെ ആഹ്വാനമുണ്ടായി. ഇതിനിടെ ചിത്രത്തിന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരുന്നുവെങ്കിലും തത്കാലം ബ്രിട്ടനില്‍ റിലീസ് ചെയ്യേണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.