പൊതുവിദ്യാലയങ്ങളില്‍ ശില്‍പോദ്യാനം; മന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Posted on: November 26, 2017 8:19 am | Last updated: November 25, 2017 at 10:34 pm

കാസര്‍കോട്: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ശില്‍പോദ്യാനം എന്ന നൂതന പദ്ധതി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് കയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. തൃശ്യസംസ്‌കാരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ്എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളില്‍ ഇത്തരം ശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നത്.

ചടങ്ങില്‍ എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയാകും. നാലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ എന്നിവര്‍ പങ്കെടുക്കും. ജീവന്‍ തോമസ് ശില്‍പനിര്‍മാണം നിര്‍വഹിക്കും.