Connect with us

Gulf

ഭീകരതക്കെതിരെ അന്താരാഷ്ട്ര ഐക്യം വേണമെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രി

Published

|

Last Updated

ലണ്ടനില്‍ വെസ്റ്റ് മിനിസ്റ്റര്‍ കൗണ്ടര്‍ ടെററിസം കോണ്‍ഫറന്‍സില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി പ്രസംഗിക്കുന്നു

ദോഹ: ഐ എസ് ഭീകരതയെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് ഖത്വര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി അഭിപ്രായപ്പെട്ടു. ലണ്ടനില്‍ വെസ്റ്റ് മിനിസ്റ്റര്‍ കൗണ്ടര്‍ ടെററിസം കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോയല്‍ യുനൈറ്റഡ് സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്.

ഭീകരപ്രവര്‍ത്തനം ഇല്ലായ്മ ചെയ്യുന്നതിനായി ഖത്വര്‍ പ്രതിജ്ഞാബദ്ധമാണ്. 2004 മുതല്‍ ഭീകരതക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം സഹായം ലഭിക്കുന്നതിനെതിരെയും രാജ്യം ശക്തമായ നിലപാട് തന്നെ സ്വീകരിച്ചു വരുന്നുണ്ട്. ലോകത്തിനു ഭീഷണിയമായി മാറിക്കൊണ്ടിരിക്കുന്ന ഭീകരതയെ നേരിടുന്നതിന് യോജിച്ച മുന്നേറ്റം വേണമെന്നാണ് ഖത്വര്‍ ആവശ്യപ്പെടുന്നത്. അയല്‍ക്കാരെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനു മുമ്പ് ഭീകരതയെ ഇല്ലാതാക്കുകയാണ് വേണ്ടത്. ഖത്വറിനെ ഒറ്റപ്പെടുത്തുന്നതിനും ലബനാനില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനും പിന്നില്‍ സഊദി നേതൃത്വത്തിന്റെ ഉത്സാഹമാണെന്ന് ശൈഖ് മുഹമ്മദ് അല്‍ ജസീറയോട് പറഞ്ഞു. നിയമപാലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നീതിനിര്‍വഹണത്തിന്റെ അഭാവത്തിലാണ് ഭീകരവാദം തഴച്ചു വളരുക. നിയമത്തെയും ഭരണ നിര്‍വഹണത്തെയും അവഗണിക്കാന്‍ ഖത്വര്‍ സന്നദ്ധമല്ല. ഇളവുകളാണ് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് അനുകൂലമാകുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ആഗോള പ്രശ്‌നം എന്താണെന്ന് തിരിച്ചറിയാത്തതോ ഭീകരതെക്കെതിരായ പ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ താത്പര്യപ്പെടുകയോ ചെയ്യാത്ത രാജ്യങ്ങളില്ലെന്നും സിറിയ, യമന്‍, സോമാലിയ പോലുള്ള രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഭീകരതക്കെതിരായ ഫലപ്രദമായ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും നിക്ഷിപ്ത താത്പര്യമുള്ള ചില രാജ്യങ്ങളാണ് ഇത്തരം തര്‍ക്കങ്ങള്‍ക്ക് എണ്ണയൊഴിച്ചു കൊടുക്കുന്നതെന്നും ഭീകരതയെ നേരിടുന്നതിനുള്ള ഖത്വറിന്റെ പ്രത്യേക പ്രതിനിധി ഡോ. മുത്‌ലാഖ് മാജിദ് അല്‍ ഖഹ്താനി പറഞ്ഞു. ചില രാജ്യങ്ങളും അവിടുത്തെ നേതാക്കന്‍മാരും ചിലപ്പോള്‍ പൈശാചികതയെ ഉപയോഗിക്കുകയാണ്. ചിലപ്പോള്‍ ഇരകളെ സൃഷ്ടിക്കുന്നതും എതിരാളികളെ ആക്രമിക്കുന്നതുമാണ് ഇവരുടെ രീതി.
ഭീകരത സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് സമഗ്രമായ അന്താരാഷ്ട്ര കരാര്‍ രൂപ്പെടുത്തേണ്ടതുണ്ടന്ന് അദ്ദേഹം ആവശ്യപ്പട്ടു. കൂട്ടായ്മകളുടെ ഏകീകരണമാണ് ലോകത്ത് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Latest