നീലക്കുറുഞ്ഞി ഉദ്യാന പദ്ധതി അട്ടിമറിക്കലല്ല സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

Posted on: November 25, 2017 7:41 pm | Last updated: November 26, 2017 at 1:05 pm
SHARE

കണ്ണൂര്‍ :നീലക്കുറിഞ്ഞി ഉദ്യാന പദ്ധതി അട്ടിമറിക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമെല്ലന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. നീലക്കുറിഞ്ഞി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിസ്തൃതി അളക്കുന്ന സര്‍വേ നടത്തുന്നത്. ആ സര്‍വേയുടെ ഭാഗമായി അവിടെയുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനു ശേഷമാണു സര്‍ക്കാര്‍ തീരുമാനമെടുക്കുകയെന്നും. മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം നടത്തിയ യോഗം നല്ല രീതിയില്‍ അവസാനിച്ചതാണ്. ഒരാള്‍ക്കും അതില്‍ എതിരഭിപ്രായമില്ല. ഒരുതരത്തിലുള്ള തര്‍ക്കവും ഉണ്ടായിട്ടില്ല. എല്ലാവരും അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കണ്ണൂരില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

LEAVE A REPLY

Please enter your comment!
Please enter your name here