Connect with us

Kerala

വിയോജിപ്പുകളോട് ജനാധിപത്യരീതിയില്‍ പ്രതികരിക്കാന്‍ കഴിയണം: ഉപരാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി : വിയോജിപ്പുകളുടെ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ കൊലവിളി ഉയര്‍ത്തുന്നതും കയ്യും കാലും വെട്ടുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ജനാധിപത്യ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വിവാദ ചലച്ചിത്രം “പത്മാവതി”യുടെ റിലീസുമായി ബന്ധപ്പെട്ട് ഇത്തരം ഭീഷണികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണം. രാജ്യത്തെ നിയമവാഴ്ചയെ വിലകുറച്ചു കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പലപ്പോഴും പ്രതിഷേധങ്ങള്‍ അതിരുവിടുന്നുണ്ട്. ഇത്തരം പെരുമാറ്റങ്ങള്‍ ജനാധിപത്യ ക്രമത്തില്‍ സ്വീകാര്യമല്ല. ജനാധിപത്യപരമായ രീതിയില്‍ നിങ്ങള്‍ക്ക് പ്രതിഷേധിക്കാം. എതിര്‍പ്പ് ഉന്നയിക്കാം. അതിന് അധികാരികളെ സമീപിക്കുകയാണ് വേണ്ടത്. ആരെയും ശാരീരികമായി ഉപദ്രവിക്കാനും ഭീഷണി മുഴക്കാനും ആര്‍ക്കും അധികാരമില്ല. ആരും നിയമം കയ്യിലെടുക്കരുതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

 

---- facebook comment plugin here -----

Latest