ഞാന്‍ മുസ്‌ലിമാണ്; എനിക്ക് നീതികിട്ടണം: ഹാദിയ

Posted on: November 25, 2017 5:34 pm | Last updated: November 26, 2017 at 12:29 pm
SHARE
ഹാദിയ നെടുമ്പാശേരി വിമാനത്താവളത്തില്‍

ഞാന്‍  മുസ്‌ലിമാണെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും \ഹാദിയ വ്യക്തമാക്കി. നേരിട്ട് ഹാജരാകാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിക്കു പോകാനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഹാദിയ നിലപാട് വ്യക്തമാക്കിയത്. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം ജീവിക്കാനാണ് താല്‍പര്യം. തന്നെയാരും നിര്‍ബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത്. തനിക്ക് നീതികിട്ടണം. ജീവിക്കാനാവശ്യമായ സംരക്ഷണവും ലഭിക്കണമെന്നും ഹാദിയ പറഞ്ഞു.

ഈ മാസം 27ന് ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നത്. കനത്ത സുരക്ഷയിലാണ് ഹാദിയയുടെയും പിതാവിന്റെയും യാത്ര. അഞ്ചു പൊലീസുകാര്‍ ഹാദിയയെ അനുഗമിക്കുന്നുണ്ട്.

ആദ്യം ട്രെയിനിലാണ് യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഇതു റദ്ദാക്കുകയായിരുന്നു. ഡല്‍ഹിയിലെത്തുന്ന ഹാദിയ കേരള ഹൗസില്‍ തങ്ങുമെന്നാണ് വിവരം. നാലുമുറികള്‍ കേരള ഹൗസില്‍ ഇവര്‍ക്കായി അനുവദിച്ചിട്ടുണ്ട്.