Connect with us

Kerala

കെ ഇ ഇസ്മാഈലിനെതിരെ തത്കാലം നടപടിയില്ല

Published

|

Last Updated

ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിനോട് പരസ്യമായി വിയോജിച്ച കെ ഇ ഇസ്മാഈലിനെതിരെ സിപിഐ കൂടുതല്‍ നടപടിയെടുക്കില്ല. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയ യോഗത്തിലാണ് തീരുമാനം.

വിവാദം അടഞ്ഞ അധ്യായമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. ആവശ്യമെങ്കില്‍ മാത്രം ദേശീയ സെക്രട്ടേറിയറ്റ് പ്രശ്‌നം ചര്‍ച്ചചെയ്യും. സംസ്ഥാനത്തുതന്നെ പ്രശ്‌നത്തില്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്ക് തെറ്റുപറ്റിയെന്ന് ഇസ്മാഈല്‍ യോഗത്തില്‍ പറഞ്ഞു. ഭാവിയില്‍ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് കേന്ദ്ര നേതൃത്വം ഈസ്മാഈലിന് നിര്‍ദേശം നല്‍കി.

---- facebook comment plugin here -----

Latest