മുരളി വിജയ്ക്ക് സെഞ്ച്വറി; ഇന്ത്യ ശക്തമായ നിലയില്‍

Posted on: November 25, 2017 2:54 pm | Last updated: November 25, 2017 at 7:45 pm

നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തിട്ടുണ്ട്.

ഓപണര്‍ മുരളി വിജയ്‌യുടെ സെഞ്ച്വറിയും ചേതേശ്വര്‍ പുജാരയുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 187 പന്തില്‍ ഒമ്പത് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് വിജയ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വിജയ്‌യുടെ പത്താം ടെസ്റ്റ് സെഞ്ച്വറിയാണ് നാഗ്പൂരില്‍ പിറന്നത്.

115 റണ്‍സുമായി വിജയ്‌യും 71 റണ്‍സുമായി ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്. ഏഴ് റണ്‍സെടുത്ത രാഹുലിനെ ഗാമഗെ ബൗള്‍ഡാക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ലങ്ക 205 റണ്‍സിന് ആള്‍ഔട്ടായിരുന്നു.