നടിയെ ആക്രമിച്ച കേസ്: മാധ്യമ ചര്‍ച്ചക്കെതിരെ പോലീസ് കോടതിയിലേക്ക്

Posted on: November 25, 2017 2:08 pm | Last updated: November 25, 2017 at 7:33 pm
SHARE

കൊച്ചി: നടിയെ ആക്രമിച്ച കേസ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെതിരെ അന്വേഷണ സംഘം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമ ചര്‍ച്ചകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് സിആര്‍പിസി 327 (3) പ്രകാരമാകും കോടതിയില്‍ അപേക്ഷ നല്‍കുക. കുറ്റപത്രത്തിലെ വിവരങ്ങള്‍ ഓരോ ദിവസവും മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ചാനലുകളില്‍ ചര്‍ച്ചയും നടക്കുന്നു. വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുക.

കുറ്റപത്രത്തില്‍ സിനിമ മേഖലകളില്‍ നിന്നുള്ളവരുടേത് ഉള്‍പ്പടെ നിരവധി പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ എല്ലാം വിശദാംശങ്ങള്‍ പുറത്തുവരുന്നത് കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയാകും. മാത്രമല്ല, പ്രതികള്‍ക്കെതിരേ മൊഴി നല്‍കിയിരിക്കുന്ന സാക്ഷികളെ സ്വാധീനിക്കാന്‍ അവസരമൊരുങ്ങുകയും ചെയ്യും.

ചൊവ്വാഴ്ചയാണ് നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരാണ് കേസിലെ പ്രധാന സാക്ഷിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here