Connect with us

National

മിസ്റ്റര്‍ പ്രധാനമന്ത്രി, അടിത്തറ ഇളകുകയാണ്; വഞ്ചിക്കപ്പെട്ടുവെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സമ്പദ്‌വ്യവസ്ഥ തകരുന്നതിന്റെ ഏക ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ്. ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ റേറ്റിംഗില്‍ മാറ്റം വരാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

ധാര്‍ഷ്ട്യം നിറഞ്ഞ നിഷേധ സ്വഭാവക്കാരനായി മോദി മാറിയെന്നും റേറ്റിംഗ് ഏജന്‍സികളുടെ സംശയാസ്പദമായ സര്‍ട്ടിഫിക്കറ്റുകള്‍ക്കടിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭയം തേടിയിരിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.
മിസ്റ്റര്‍ പ്രധാനമന്ത്രി, താങ്കളുടെ അടിത്തറ ഇളകുകയാണ്. തങ്ങള്‍ വഞ്ചിതരായെന്ന് ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ജനങ്ങള്‍ സര്‍ക്കാറിനെ തരംതാഴ്ത്തി കഴിഞ്ഞു. ആശയക്കുഴപ്പം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പാളം തെറ്റിയെന്ന സൂചനയാണ് ഇതു നല്‍കുന്നതെന്നും ശര്‍മ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുടെ ജിഡിപി താഴേക്കു കൂപ്പുകുത്തുകയാണ്. ഒട്ടേറെപ്പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു, വ്യവസായങ്ങള്‍ അടച്ചുപൂട്ടി. അസംഘടിത മേഖലയില്‍ 3.72 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. നിക്ഷേപ നിരക്കുകള്‍ ഏഴ് ശതമാനത്തിലേക്ക് കൂപ്പുകുത്തി. ക്രെഡിറ്റ് ഓഫ് ടേക്ക് ഫാളിംഗ് അറുപത്തിയഞ്ചു വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി. എന്നിട്ടും സര്‍ട്ടിഫിക്കറ്റുകളില്‍ ഇന്ത്യക്ക് നേട്ടം മാത്രമാണുള്ളതെന്നും ശര്‍മ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വിലയിരുത്തിയ രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്, രാജ്യത്തിന്റെ റേറ്റിംഗ് ഉയര്‍ത്തിയത്. ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതു പുരോഗതിക്കു സഹായകമാകുമെന്ന വിലയിരുത്തലോടെയായിരുന്നു ഇത്. ഇന്ത്യയുടെ സാമ്പത്തിക നില പോസിറ്റീവ് ആണെന്നതില്‍ നിന്നു “സുസ്ഥിര”മെന്ന നിലയിലേക്കാണ് ഇപ്പോഴത്തെ റേറ്റിംഗ്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് റേറ്റിംഗില്‍ ഇന്ത്യ സ്ഥിതി മെച്ചപ്പെടുത്തിയല്ല. ഇതേത്തുടര്‍ന്നാണു വിമര്‍ശനം ഉയര്‍ന്നത്.

---- facebook comment plugin here -----

Latest