ദിലീപിന്റെ പങ്ക് ആദ്യം സംശയിച്ചത് നടിയുടെ സഹോദരന്‍

Posted on: November 25, 2017 12:24 pm | Last updated: November 25, 2017 at 3:19 pm
SHARE

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു.

കൊച്ചിയില്‍ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെയാണ് സംഭവം. നടന്‍ സിദ്ദിഖ് ഇതിന് സാക്ഷിയായിരുന്നുവെന്നും പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. തന്റെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം നടിയാണെന്ന ചിന്തയായിരുന്നു ഭീഷണിക്ക് പിന്നില്‍. സംഭവത്തില്‍ ദിലീപിന്റെ പങ്ക് ആദ്യം സംശയിച്ചത്

ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സംഭവവുമായി ദിലീപിന് ബന്ധമുണ്ടെന്നായിരുന്നു സഹോദരന്‍ അടക്കമുള്ളവരുടെ മൊഴി. ദിലീപിന് സുനി അയച്ച കത്ത് കൂടി പുറത്തുവന്നതോടെ ഇവരുടെ സംശയം ബലപ്പെട്ടു. അന്വേഷണം പുരോഗമിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും അന്വേഷണസംഘം കുറ്റപത്രത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here