മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ നല്‍കാനുള്ള കാലാവധി നീട്ടി

Posted on: November 25, 2017 11:47 am | Last updated: November 25, 2017 at 2:56 pm
SHARE

തിരുവനന്തപുരം: മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ നല്‍കാനുള്ള കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി. വാക്‌സിനേഷനെതിരായ പ്രചാരണങ്ങള്‍ കാരണം ക്യാമ്പയിന് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്.

76 ലക്ഷം കുട്ടികളെ ലക്ഷ്യമിട്ടപ്പോള്‍ ഇതുവരെ കുത്തിവെപ്പെടുത്തത് 61 ലക്ഷം മാത്രമാണ്. ക്യാമ്പയിന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടിയത്. മീസല്‍സ് റുബെല്ല പ്രതിരോധ കുത്തിവയ്പിനെതിരേ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here