Connect with us

National

ജിഎസ്ടി കൂടുതല്‍ മികച്ചതാക്കാമായിരുന്നു: അരവിന്ദ് സുബ്രഹ്മണ്യം

Published

|

Last Updated

ഹൈദരാബാദ്: ചരക്കു സേവന നികുതി (ജിഎസ്ടി) കൂടുതല്‍ മികച്ചതാക്കാമായിരുന്നുവെന്ന് മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. ജിഎസ്ടിയില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അവരുടേതായ നികുതി സംവിധാനവും ഉദ്യോഗസ്ഥരുമുണ്ട്.

എത്രത്തോളം സങ്കീര്‍ണമാണ് ജിഎസ്ടിയെന്നതിനെക്കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉണ്ടാകും. കുറച്ചുകൂടി നന്നായി നടപ്പാക്കാമായിരുന്നു. പ്രശ്‌നങ്ങള്‍ക്കെല്ലാം വ്യക്തമായ പരിഹാരം കണ്ട് നടപടിയെടുക്കുകയാണ് ജിഎസ്ടി കൗണ്‍സിലിന്റെ ഉത്തരവാദിത്വം. ആശങ്കകളും പ്രശ്‌നങ്ങളുമെല്ലാം കൗണ്‍സിലിന് മുന്നില്‍ വച്ചിട്ടുണ്ട്.

ജിഎസ്ടി സ്ലാബുകള്‍ വരും കാലങ്ങളില്‍ കുറക്കും. നിലവിലുള്ള 12, 18 ശതമാനം സ്ലാബുകള്‍ ഏകീകരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മറ്റു രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഇക്കാര്യത്തില്‍ സംഭവിക്കും. ഒറ്റ സ്ലാബില്‍ മാത്രമായി നികുതി ഈടാക്കാന്‍ സാധിക്കില്ലെന്നും ഐസിഎഫ്എഐ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവേ അദ്ദേഹം പറഞ്ഞു.

Latest