Connect with us

National

തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ജീവനൊടുക്കി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നാല് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. വെല്ലൂര്‍ അരക്കോണം പണപ്പാക്കം സ്‌കൂളിലെ വിദ്യാര്‍ഥികളായ രേവതി, ശങ്കരി, മോനിഷ, ദീപ എന്നിവരാണ് വെള്ളിയാഴ്ച കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.

പഠനത്തില്‍ പിന്നാക്കമായിരുന്നതിനാല്‍ മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരാന്‍ നാല് പേരോടും അധ്യാപിക ആവശ്യപ്പെട്ടിരുന്നു. നാല് വിദ്യാര്‍ഥികളും വെള്ളിയാഴ്ച സ്‌കൂളില്‍ ഹാജരായിരുന്നില്ല. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് 65 അടി ചാഴ്ചയുള്ള കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

Latest