കെ ഇ ഇസ്മാഈലിനെതിരായ നടപടി സിപിഐ ദേശീയ നിര്‍വാഹകസമിതി ഇന്ന് ചര്‍ച്ച ചെയ്യും

Posted on: November 25, 2017 9:44 am | Last updated: November 25, 2017 at 11:48 am
SHARE

ന്യൂഡല്‍ഹി: മന്ത്രിസഭായോഗ ബഹിഷ്‌കരണത്തോട് പരസ്യമായി വിയോജിച്ച കെ ഇ ഇസ്മാഈലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം നല്‍കിയ കത്ത് സിപിഐ ദേശീയ നിര്‍വാഹകസമിതി ഇന്ന് പരിഗണിക്കും. എല്‍ ഡി എഫ് യോഗത്തില്‍ പാര്‍ട്ടി പ്രതിനിധിയായി പങ്കെടുക്കുന്നതില്‍ ഇസ്മാഈലിനെ ഒഴിവാക്കിയിരുന്നു. കൂടുതല്‍ നടപടിക്കായി സംസ്ഥാന നേതൃത്വം ദേശീയ നിര്‍വാഹക സമിതിക്ക് കത്ത് നല്‍കുകയും ചെയ്തു. സംസ്ഥാനത്തെ സി പി ഐ- സി പി എം തര്‍ക്കങ്ങളും ഇന്ന് ചര്‍ച്ചയാകും.

ഫാസിസ്റ്റ് ശക്തികളെ ചെറുക്കാന്‍ വിശാല സഖ്യം അനിവാര്യമാണെന്ന് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗം വിലയിരുത്തിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി കുട്ടുകൂടുന്നതില്‍ തെറ്റില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം തത്കാലം വേണ്ടെന്നായിരുന്നു കേരളാ ഘടകത്തിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here