പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍

Posted on: November 24, 2017 10:28 pm | Last updated: November 24, 2017 at 10:28 pm
SHARE

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ചു വരെ നടക്കും. 22 ദിവസത്തെ സമ്മേളനത്തില്‍ 14 ദിവസത്തെ സിറ്റിംഗ് ആയിരിക്കും ഉണ്ടാവുകയെന്ന് സമിതിയോഗത്തിന് ശേഷം പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത്കുമാര്‍ ന്യൂഡല്‍ഹിയില്‍ അറിയിച്ചു. ശീതകാല സമ്മേളനത്തിന്റെ നിയമ നിര്‍മാണ കാര്യപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗ് അധ്യക്ഷത വഹിച്ചു.

സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് സമ്മേളന തീയതികള്‍ നിശ്ചയിക്കുന്നത് ഇതാദ്യമല്ല. മുന്‍പും വ്യത്യസ്ഥ ഗവണ്‍മെന്റുകള്‍ വിവിധ വേളകളില്‍ ഇതേ സമ്ബ്രദായം പിന്‍തുടര്‍ന്നിട്ടുണ്ട്. സുപ്രധാന ബില്ലുകളില്‍ ഫലപ്രദവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ നടക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്താന്‍ അനന്ത്കുമാര്‍ അഭ്യര്‍ത്ഥിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here