വീണ്ടും നിരാശ സമ്മാനിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്; മത്സരം ഗോള്‍ രഹിത സമനിലയില്‍

Posted on: November 24, 2017 10:17 pm | Last updated: November 24, 2017 at 10:17 pm

കൊച്ചി: തീര്‍ത്തും നിരാശാജനകമായ മത്സരത്തിന് വീണ്ടും കൊച്ചി സാക്ഷ്യം വഹിക്കേണ്ടി വന്നു.
ഉദ്ഘാടന മല്‍സരത്തിനുശേഷം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മികച്ച ഫോമിലേക്ക് വരുന്നതിന്റെ സൂചനകള്‍ താരങ്ങള്‍ കാണിച്ചെങ്കിലും ഗോള്‍രഹിത സമനിലയില്‍ തന്നെ കളി അവസാനിച്ചു.

ഇംഗ്ലിഷ് താരം പോള്‍ റെച്ചൂബ്കയാണ് ഇന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍വല കാത്തത്. നിര്‍ണായകമായ പല ഷോട്ടുകളും അത്ഭുതപ്പെടുത്തും വിധമാണ് റെച്ചുബ്ക സംരക്ഷിച്ചത്‌