Connect with us

Palakkad

വാഗ്ദാനം നല്‍കിയത് വിലകൂടിയ ഫോണ്‍; തപാല്‍ വഴി വന്നത് തകര ഷീറ്റുകള്‍

Published

|

Last Updated

തപാല്‍ വഴി വന്നത് തകര ഷീറ്റുകള്‍

മണ്ണാര്‍ക്കാട്: തപാല്‍ വഴി തട്ടിപ്പ്. യുവാവിന് 3250 രൂപക്ക് ലഭിച്ചത് തകര കഷ്ണങ്ങളില്‍ തീര്‍ത്ത അഞ്ച് കളിക്കോപ്പ് സാധനങ്ങള്‍. കോട്ടോപ്പാടത്തെ സ്വദേശിയും കുമരംപുത്തൂര്‍ കാറ്ററിങ് സര്‍വ്വീസ് നടത്തുന്ന ജയനാണ് ഫോണിലൂടെ വന്ന വാഗ്ദാനത്തില്‍ കുടുങ്ങി പണം നഷ്ടമായത്.

8000 രൂപയുടെ മൊബൈല്‍ ഫോണ്‍ 3000 രൂപക്ക് സ്‌പെഷല്‍ ഓഫറിലൂടെ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് യുവാവിനെ വഞ്ചിച്ചത്. ഫോണിലൂടെ പല തവണ ജയനെ മലയാളത്തില്‍ സംസാരിച്ചാണ് കുടുക്കിയത്. ആള്‍ കെയര്‍ എന്റര്‍പ്രൈസസ് ഡല്‍ഹി എന്ന വിലാസത്തില്‍ നിന്നാണ് തപാല്‍ വഴി പാര്‍സല്‍ എത്തിയത്.

തപാലില്‍ വി പി പി ആയാണ് സാനനം എത്തിയത്. പോസ്റ്റ്മാന്‍ പക്കല്‍ പണം നല്‍കി കിട്ടിയ ബോക്‌സ് തുറന്നപ്പോഴാണ് തകരത്തില്‍ തീര്‍ത്ത വിഗ്രഹങ്ങളുടെയും മെതിയടിയുടെയും മാലയുടെ ലോക്കറ്റുകളുടെയും രൂപങ്ങളിലുളള വസ്തുക്കള്‍ കാണപ്പെട്ടത്.

 

Latest