ഷാര്‍ജ മലീഹ റോഡില്‍ പുതിയ വേഗപരിധി

Posted on: November 24, 2017 8:37 pm | Last updated: November 24, 2017 at 8:37 pm
SHARE

ഷാര്‍ജ: ഷാര്‍ജ മലീഹ-അല്‍ ഫൈയ റോഡില്‍ വേഗ പരിധി ഉയര്‍ത്തിയെന്ന് ഷാര്‍ജ പോലീസ്. ഷാര്‍ജ സെന്‍ട്രല്‍ റീജിയനില്‍ ഉള്‍പെടുന്ന റോഡിലെ ഗതാഗതത്തെ കുറിച്ചു പോലീസ് ട്രാഫിക് കമ്മിറ്റി നടത്തിയ പഠനത്തിനടിസ്ഥാനത്തിലാണ് ഷാര്‍ജ പോലീസ് ജനറല്‍ ഡയറക്ടറേറ്റ് വേഗ പരിധി ഉയര്‍ത്തിയത്. നിലവിലെ 80 കിലോമീറ്റര്‍ വേഗ പരിധി എന്നത് മണിക്കൂറില്‍ 100 കിലോ മീറ്റര്‍ എന്നാക്കി ഉയര്‍ത്തിയതായി ഷാര്‍ജ പോലീസ് അധികൃതര്‍ അറിയിച്ചു. ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി നടത്തുന്ന വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി പാതയിലെ ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെട്ടതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.

പുതുക്കിയ വേഗപരിധി അനുസരിച്ചു മണിക്കൂറില്‍ 120 കി മി വേഗതക്ക് മുകളില്‍ വാഹനമോടിച്ചാല്‍ പിഴ ഈടാക്കും. ഷാര്‍ജ നഗരത്തില്‍ ഗതാഗത ബോധവത്കരണം ലക്ഷ്യമിട്ടാണ് വേഗപരിധി നിയന്ത്രിച്ചു കൊണ്ട് റഡാറുകള്‍ പുനഃസ്ഥാപിച്ചത്. വാഹനമോടിക്കുന്നവരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതുന്നതിന് പാതകളില്‍ മൊബൈല്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഷാര്‍ജ പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഗതാഗത സുരക്ഷാ നിയമങ്ങള്‍ പാലിച്ചു വാഹനം ഓടിക്കണമെന്നും നിരീക്ഷണ കാമറകളിലൂടെയുള്ള പിഴകള്‍ ഒഴിവാക്കുന്നതിന് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. അപകടങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായ ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും മറ്റുള്ള യാത്രക്കാരുടെ ജീവന് സുരക്ഷയേകുന്നതിനും അമിത വേഗത ഒഴിവാക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here