Connect with us

International

ഹാഫിസ് സഈദിനെ മോചിപ്പിച്ചതിനെതിരെ അമേരിക്ക രംഗത്ത്

Published

|

Last Updated

വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫീസ് സെയ്ദിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ അമേരിക്ക രംഗത്തെത്തി. ഇക്കഴിഞ്ഞ ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്ന ഹഫീസ് സെയ്ദിനെ പാക് കോടതിയുടെ ഉത്തരവ് പ്രകാരം ഈയാഴ്ചയാണ് മോചിപ്പിച്ചത്. വീട്ടുതടങ്കലില്‍ നിന്ന് മോചിതനായ ഹഫീസ് ലാഹോറിലെ മോസ്‌കില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പാകിസ്ഥാന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നുവര്‍ട്ട് ആശങ്ക രേഖപ്പെടുത്തി.

അമേരിക്കന്‍ പൗരന്‍മാരുള്‍പ്പെടെ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിയായ ഹഫീസിനെ അറസ്റ്റ് ചെയ്ത നിയമനടപടികള്‍ സ്വീകരിച്ച് ശിക്ഷ നല്‍കുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും നുവര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണ കേസില്‍ ഹഫീസിനെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടാണ് പാക് കോടതി ഹഫീസിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.

Latest