Connect with us

National

പത്മാവതി ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാര്‍: മമത ബാനര്‍ജി

Published

|

Last Updated

കൊല്‍ക്കത്ത: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദമായ പുതിയ ചിത്രം “പത്മാവതി”യെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ അലയടിച്ചു കൊണ്ടിരിക്കെ സിനിമയെ ബംഗാള്‍ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് പ്രസ്താവിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

സിനിമയെ ബംഗാള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ഒരുക്കമാണെന്നും ചിത്രത്തിന്റെ പ്രദര്‍ശനത്തിന് പ്രത്യേക സംവിധാനം ഒരുക്കാന്‍ തയ്യാറാണെന്നും മമത ബാനര്‍ജി പറഞ്ഞു. ഇക്കാര്യത്തില്‍ സന്തോഷമേയുള്ളുവെന്നും മമത പറഞ്ഞു.