Connect with us

International

ഈജിപ്തിലെ മുസ്‌ലിം പള്ളിയില്‍ ബോംബ് സ്‌ഫോടനം; മരണം 200 കവിഞ്ഞു

Published

|

Last Updated

സിനായ്: ഈജിപ്തിലെ മുസ്‌ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവെപ്പിലും മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 235 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ സിനായിയിലെ ബിര്‍ അല്‍ അബദ് ഗ്രാമത്തിലെ അല്‍ റൗള പള്ളിയില്‍ വെള്ളിയാഴ്ച  ജുമുഅ നിസ്‌കാരത്തിനിടെയായിരുന്നു സ്ഫോടനം. .

അല്‍ അരിഷിന്റെ പ്രാദേശിക തലസ്ഥാനമായ വടക്കന്‍ സിനായിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സംഭവം. നാലു വാഹനങ്ങളിലെത്തിയ തീവ്രവാദികള്‍ ബോംബ് സ്‌ഫോടനം നടത്തിയ ശേഷം പള്ളിയിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നിലഗുരുതരമാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി അടിയന്തര യോഗം വിളിച്ചു.

ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുമായി ഈജിപ്ത് സൈന്യം ഏറ്റുമുട്ടുന്ന മേഖലയാണ് വടക്കന്‍ സിനായ്.

Latest