Connect with us

Kerala

നീലക്കുറിഞ്ഞി ഉദ്യാനം: പിഎച്ച് കുര്യന് എതിരെ മന്ത്രി ചന്ദ്രശേഖരൻ

Published

|

Last Updated

കോട്ടയം: നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച വിവാദത്തില്‍ റെവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന് എതിരെ റെവന്യൂ മന്ത്രി രംഗത്ത്. അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തുമ്പോള്‍ ഉദ്യാനത്തിന്റെ വിസ്തൃതി കുറയവുമെന്ന കുര്യന്റെ പ്രസ്താവനക്ക് എതിരെയാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്ത് വന്നത്. ഇത് കുര്യന്റെ അഭിപ്രായം മാത്രമാണെന്നും ഇത്തരമൊരു പ്രസ്താവന നടത്താന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും മന്ത്രി തുറന്നടിച്ചു.

ഭൂമി കൈയേറ്റം കണ്ടെത്താനാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നത്. വിഷയത്തെ സര്‍ക്കാര്‍ ഒരിക്കലും മുന്‍വിധിയോടെ കാണില്ലെന്നും മന്ത്രി പറഞ്ഞു.

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുമ്പോള്‍ വിസ്തൃതി 3200 ഹെക്ടറില്‍ നിന്ന് 2200 ഹെക്ടറായി കുറയുമെന്നായിരുന്നു കുര്യന്റെ പ്രസ്താവന.

Latest