Connect with us

International

എമേഴ്‌സണ്‍ നംഗാഗ്‌വ സിംബാബ്‌വേ പ്രസിഡന്റ്

Published

|

Last Updated

ഹരാരെ: രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത സിംബാബ്‌വേയില്‍ എമേഴ്‌സണ്‍ നംഗാഗ്‌വ പുതിയ പ്രസിഡന്റായി ചുമതലയേറ്റു. സമ്മര്‍ദത്തിന് ഒടുവില്‍ 37 വര്‍ഷക്കാലം സിംബാബ്‌വേയെ അടക്കിഭരിച്ച റോബര്‍ മുഗാബെ രാജിവെച്ചതോടെയാണ് എമേഴ്‌സണ്‍ പ്രസിഡന്റ് പദത്തിലെത്തിയത്. ഹരാരെ സ്‌റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചീഫ ജസ്റ്റിസ് ലൂക് മലാബ നംഗാഗ്‌വക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 2018 സെപ്തംബറില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കും വരെ നംഗാഗ്‌വ രാജ്യത്തെ നയിക്കും.

മുഗാബെ പ്രസിഡന്റായിരുന്നപ്പോള്‍ വൈസ്പ്രസിഡന്റായിരുന്ന നംഗാഗ്‌വയെ പുറത്താക്കാന്‍ അദ്ദേഹം കരുക്കള്‍ നീക്കിയതാണ് സിംബാബ്‌വേയില്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചത്. സ്വന്തം ഭാര്യ ഗ്രേസിനെ വൈസ് പ്രസിഡന്റാക്കാനായിരുന്നു മുഗാബേയുടെ നീക്കങ്ങള്‍. ഇതോടെ സൈന്യം അധികാരം പിടിക്കുകയും മുഗാബേയുടെ രാജിക്കായി സമ്മര്‍ദം ശക്തമാക്കുകയും ചെയ്തു. തുടക്കത്തില്‍ രാജിക്ക് വിസമ്മതിച്ച മുഗാബെയെ ഇംപീച്ച് ചെയ്യാന്‍ നടപടികള്‍ തുടങ്ങിയിരുന്നു. ഇതോടെയായിരുന്നു രാജിപ്രഖ്യാപനം.